ബി​എ​സ്എ​ന്‍​എ​ല്‍ പെ​ന്‍​ഷ​ന്‍​കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി
Thursday, November 26, 2020 11:49 PM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടും ബി​എ​സ്എ​ന്‍​എ​ല്‍ പെ​ന്‍​ഷ​ന്‍​കാ​രു​ടെ ഡി​എ മ​ര​വി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ഓ​ള്‍ ഇ​ന്ത്യ ബി​എ​സ്എ​ന്‍​എ​ല്‍ പെ​ന്‍​ഷ​നേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
മാ​നാ​ഞ്ചി​റ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​നു മു​ന്നി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​നാ​രാ​യ​ണ​ന്‍ മൂ​സ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ബീ​രാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​വി. കൃ​ഷ്ണ​ന്‍, പി.​കെ. വേ​ലാ​യു​ധ​ന്‍, എ​ന്‍. ച​ന്തു, എം.​വി. രാ​ജ​ഗോ​പാ​ല​ക്കു​റു​പ്പ്, കെ. ​ദ​യാ​ന​ന്ദ​ന്‍, എ.​പി. സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ളെ
നോ​ക്കു​കു​ത്തി​ക​ളാ​ക്ക​രു​ത്: ത​പ​സ്യ

കോ​ഴി​ക്കോ​ട്: ആ​കാ​ശ​വാ​ണി പ്ര​ാദേ​ശി​ക നി​ല​യ​ങ്ങ​ളെ നോ​ക്കു​കു​ത്തി​ക​ളാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പ്ര​സാ​ര്‍ ഭാ​ര​തി പി​ന്മാ​റ​ണ​മെ​ന്ന് ത​പ​സ്യ ക​ലാ സാ​ഹി​ത്യ വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​സ്വീ​കാ​ര്യ​ത കൂ​ട്ടു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ങ്കി​ല്‍ പ്രാ​ദേ​ശി​ക നി​ല​യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ത​പ​സ്യ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്രഫ. പി.​ജി. ഹ​രി​ദാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് കു​ന്ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.