ന​വ​കേ​ര​ളീ​യം കു​ടി​ശിക നി​വാ​ര​ണ അ​ദാ​ല​ത്ത്
Thursday, November 26, 2020 11:49 PM IST
പേ​രാ​മ്പ്ര : കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ന​വ​കേ​ര​ളീ​യം കു​ടി​ശിക നി​വാ​ര​ണം 2020 ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ബാ​ങ്ക് പേ​രാ​മ്പ്ര ബ്രാ​ഞ്ചി​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് കൊ​ണ്ട് പേ​രാ​മ്പ്ര റീ​ജി​യ​ണ​ല്‍ ബേ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ 70 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. ര​ണ്ട് കോ​ടി​യി​ല്‍ പ​രം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ദാ​ല​ത്തി​ലൂ​ടെ ജ​ന​ങ്ങ​ള്‍​ക്കു ല​ഭി​ച്ച​താ​യി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സെ​പപെഷല്‍ ആ​ര്‍​ബി​ട്രേ​റ്റ​ര്‍ ടി.​ആ​ര്‍.ശ്രീ​കാ​ന്ത്, സെ​പെഷ​ല്‍ സെ​യി​ല്‍ ഓ​ഫീ​സ​ര്‍ സ​ന​ല്‍ കു​മാ​ര്‍, ഏ​രി​യാ മാ​നേ​ജ​ര്‍ സ​ന്തോ​ഷ് ബാ​ബു, സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ പി.​കെ. സു​രേ​ഷ്, ഏ​രി​യാ മാ​നേ​ജ​ര്‍ കെ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, മാ​നേ​ജ​ര്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.