ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 26, 2020 11:49 PM IST
കോ​ട​ഞ്ചേ​രി :പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന തോ​ട്ടു​മു​ഴി, മു​റ​മ്പാ​ത്തി അ​ങ്ങാ​ടി​യി​ലു​ള്ള വ്യാ​പാ​രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി​ഏ​കോ​പ​ന സ​മി​തി മു​റ​മ്പാ​ത്തി യൂ​ണി​റ്റ് നി​ല​വി​ൽ വ​ന്നു. മു​റ​മ്പാ​ത്തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നം

കോ​ട​ഞ്ചേ​രി : കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​ന​വും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.ടി സി​ദ്ദി​ഖ് നി​ർ​വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ബാ​ല​നാ​രാ​യ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വി​നു വ​ധ​ഭീ​ഷ​ണി

പേ​രാ​മ്പ്ര: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​കെ.ഖാ​സി​മി​ന് ഫോ​ണി​ൽ വ​ധ​ഭീ​ഷ​ണി. ഇ​ന്‍റ​ർ​നെ​റ്റ് കോ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ബു​ധ​നാ​ഴ്ച്ച രാ​ത്രി വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഖാ​സിം പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

പേ​രാ​മ്പ്ര: 60 ക​ഞ്ചാ​വ് പാ​ക്ക​റ്റു​മാ​യി കൊ​യി​ലാ​ണ്ടി പ​ന്ത​ലാ​യ​നി സ്വ​ദേ​ശി നെ​ല്ലി​ക്കോ​ട്ട് കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് റാ​ഫി (32) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. മൊ​ത്തം 300 ഗ്രാം ​ക​ഞ്ചാ​വ് പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.