ന്യൂ​ജ​ന്‍ ത​ന്ത്ര​ങ്ങ​ള്‍ പ​യ​റ്റാ​ന്‍ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍
Thursday, November 26, 2020 11:49 PM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​നൊ​രു​ങ്ങി വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍. യു​വ​ത​ല​മു​റ​യ്ക്ക് പ്ര​ധാ​ന്യം ന​ല്‍​കി മു​ന്ന​ണി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ണ​യി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ളാ​ണ് താ​ര​ങ്ങ​ളാ​യി മാ​റി​യ​ത്. ചെ​റു​പ്പ​ത്തി​നന്‍റെ വീ​റും വാ​ശി​യും ഊ​ര്‍​ജ്ജ​വു​മാ​യി വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്നും നേ​രി​ട്ട് ജ​ന സേ​വ​ന​ത്തി​നി​റ​ങ്ങാ​ന്‍ ഇ​വ​ര്‍ ത​യാ​റാ​യി. പ​രി​ച​യ​വും നേ​തൃ​ത്വ പാ​ട​വു​മു​ള്ള​വ​ര്‍​ക്കൊ​പ്പം ഏ​റ്റു​മു​ട്ടി വി​ജ​യം നേ​ടാ​നു​ള്ള ന്യൂ​ജ​ന്‍ ത​ന്ത്ര​ങ്ങ​ളും ഇ​വ​ര്‍ അ​ണി​യ​റ​യി​ല്‍ മെ​ന​യു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സി​നു ന​ഷ്ട​മാ​യ പു​തി​യ​റ വാ​ര്‍​ഡ് തി​രി​ച്ചു പി​ടി​ക്കാ​ന്‍ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സിഡന്‍റും കോ​ഴി​ക്കോ​ട് അ​ഭി​ഭാ​ഷ​ക​നു​മാ​യ വി.​ടി.നി​ഹാ​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ലെ നേ​തൃ​ത്വ പാ​ട​വ​മാ​ണ് നി​ഹാ​ലി​നൊ​പ്പ​മു​ള്ള​ത്. ന​രി​ക്കു​നി സ്വ​ദേ​ശി​യാ​യി എ​ന്‍. അ​ന​ഘ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​ത്തോ​ളി ഡി​വി​ഷ​നി​ല്‍ നി​ന്നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എം​എ​സ്എ​ഫ് ഹ​രി​ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ അ​ന​ഘ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കാ​ലി​ക്ക​റ്റ് പ്ര​സ്‌​ക്ല​ബി​ല്‍ നി​ന്ന് ജേ​ര്‍​ണ​ലി​സം ഡി​പ്ലോ​മ പൂ​ര്‍​ത്തി​യാ​ക്കി​യ അ​ന​ഘ, ഹ​രി​ത വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി, വ​ട​നാ​ട് സി​എം കോ​ള​ജ് യൂ​നി​യ​ന്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റായ ജെ​റി​ല്‍ ബോ​സ് ക​ക്കോ​ടി ഡി​വി​ഷ​നി​ല്‍ നി​ന്നു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.
കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റായ പി.​പി റ​മീ​സ് ച​ക്കും ക​ട​വ് വാ​ര്‍​ഡി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ണ് സാ​ന്ദ്ര സ​ജീ​വ​ന്‍. വെ​സ്റ്റ് ഹി​ല്‍ പോ​ളി ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ സാ​ന്ദ്ര പ​യ്യോ​ളി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 27 -ാം ഡി​വി​ഷ​നി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് . കൂ​രാ​ച്ചു​ണ്ട് നാ​ലാം വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് സ്നേ​ഹ ബി​ജു. ബാ​ലു​ശേരി ആ​ദ​ര്‍​ശ സം​സ്‌​കൃ​ത വി​ദ്യാ​പീ​ഠ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​നി​കൂ​ടി​യാ​ണ് ഇ​വ​ര്‍. ഫാ​റൂ​ഖ് കോ​ള​ജി​ല്‍ നി​ന്ന് ബി​എ​ഡ് ക​ഴി​ഞ്ഞ പി.​പി.ഷ​ഹ​റാ​സ് നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍​ഡി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ്. കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ ജാ​സി​ല്‍ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി​യാ​ണ്.
ക​ണ്ണൂ​ര്‍ യൂ​ണിവേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് ജാ​സി​ല്‍. പേ​രാ​മ്പ്ര 16-ാം വാ​ര്‍​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ അ​ര്‍​ജു​ന്‍ ക​റ്റ​യാ​ട്ടും ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.നെ​റ്റ് കോ​ച്ചിം​ഗും യോ​ഗ​അ​ധ്യാ​പ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്നി​നി​ടെ​യാ​ണ് എ​ന്‍. സ​ജ്ന പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത്.
ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ല്‍ നി​ന്ന് എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻഡ് യോ​ഗ തെ​റാ​പ്പി കോ​ഴ്സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ള​വ​ണ്ണ​യി​ലെ റേ​ഷ​ന്‍ ക​ട​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ച്ച​വ​ടം ഏ​റ്റെ​ടു​ത്ത​ത് നേ​ര​ത്തെ ത​ന്നെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യ​താ​ണ് പി. ​ശാ​രു​തി. ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ശാ​രു​തി. ഇ​ടി​മൂ​ഴി​ക്ക​ല്‍ ഭ​വ​ന്‍ ലോ ​കോ​ള​ജ് അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് ശാ​രു​തി.