ന​ഗ​രാ​ധി​പ​ത്യ​ത്തി​നു കൊ​മ്പ്‌ കോ​ര്‍​ത്ത് ഡോ​ക്ട​റും അ​ധ്യാ​പ​ക​രും
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്: മേ​യ​ര്‍ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യ​തോ​ടെ മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​ര​ രം​ഗ​ത്തി​റ​ക്കി മു​ന്ന​ണി​ക​ള്‍. വ​ര്‍​ഷ​ങ്ങ​ളാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വു തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ​യാ​ണ് മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പ​രി​ഗ​ണി​ച്ച​ത്.

യു​ഡി​എ​ഫി​ല്‍ നി​ന്നും ഐ​എം​എ വ​നി​താ വി​ഭാ​ഗം മു​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​പേ​ഴ്സ​ണും ജി​ല്ല​യി​ലെ പ്ര​മു​ഖ സ്ത്രീ​രോ​ഗ വി​ദ​ഗ്ധ​യു​മാ​യ ഡോ.​പി.​എ​ന്‍. അ​ജി​ത, അ​ധ്യാ​പി​ക​യും മു​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ പി. ​ഉ​ഷാ ദേ​വി എ​ന്നി​വ​രേ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫി​ല്‍ നി​ന്ന് ന​ട​ക്കാ​വ് ഗേ​ള്‍​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ള്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ബീ​ന ഫി​ലി​പ്പ്, മീ​ഞ്ച​ന്ത ആ​ര്‍​ട്സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ​സ്. ജ​യ​ശ്രീ എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ പ്ര​മു​ഖ സ്ത്രീ​രോ​ഗ വി​ദ​ഗ്ധ​യും ലോ​പ്റോ​സ്‌​കോ​പ്പി​ക് സ​ര്‍​ജ​നു​മാ​യ ഡോ. ​പി.​എ​ന്‍. അ​ജി​ത ഐ​എം​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള 15 ഓ​ളം സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​ണ്. ഇ​പ്പോ​ള്‍ ഐ​എം​എ​യു​ടെ മി​ഷ​ന്‍ സിം​ഗ് ഹെ​ല്‍​ത്ത് സം​സ്ഥാ​ന ചെ​യ​ര്‍​പേ​ഴ്സ​ണും ഐ​എം​എ​യു​ടെ പാ​ലി​യേ​റ്റീ​വ് കെ​യ​റി​നന്‍റെ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യ പി.​ഉ​ഷാ​ദേ​വി മീ​ഞ്ച​ന്ത വോ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ഡ​റി പ്രി​ന്‍​സി​പ്പ​ലാ​യി വി​ര​മി​ച്ച ശേ​ഷ​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യ​ത്. നി​ല​വി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​ണ്.

കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ പ്ര​തി​പ​ക്ഷ​ത്തു നി​ന്നു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ട​ക്കാ​വ് ഗേ​ള്‍​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ള്‍, ആ​ഴ്ച്ച​വ​ട്ടം ഗ​വ​.ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ള്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ലാ​യി​രു​ന്ന ഡോ.​ബീ​ന ഫി​ലി​പ്പ്. ലേ​ണിം​ഗ് സ്ട്രാ​റ്റ​ജി, പാ​ര​ന്‍റിംഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ക കൂ​ടി​യാ​ണ്. മീ​ഞ്ച​ന്ത ആ​ര്‍​ട്സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ​സ്. ജ​യ​ശ്രീ കോ​ട​ഞ്ചേ​രി ഗ​വ.കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലു​മാ​യി​രു​ന്നു. എ​കെ​ജി​സി​ടി​യു​ടെ അ​ക്കാ​ദ​മി​ക വി​ഭാ​ഗം ജി​ല്ലാ ക​ണ്‍​വീ​ന​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​മു​ണ്ട്.

ബി​ജെ​പി​യി​ല്‍ ജി​ല്ലാ​സെ​ക്ര​ട്ട​റി​യും മു​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ ന​വ്യാ ഹ​രി​ദാ​സി​നെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ര്‍​പ്പ​റേ​ഷ​ന്റെ 58 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ 22 മേ​യ​ര്‍​മാ​രി​ല്‍ മൂ​ന്ന് സ്ത്രീ​ക​ള്‍ മാ​ത്ര​മാ​ണ് ആ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.