മുക്കം: മുക്കം മുനിസിപ്പാലിറ്റിയില്‍ 119 സ്ഥാനാര്‍ഥികളാണ് ഇത്തവണ തെരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങാന് തയാറായിരിക്കുന്നത്. 33 ഡിവിഷനുകളിലായി ഇതില്‍ 66 പുരുഷന്മാരും 53 സ്ത്രീകളുമാണ് മത്സരിക്കുന്നത്.
നടുകില്‍ മൂന്ന്, തെച്യാട് മൂന്ന്, സൗത്ത് കല്ലുരുട്ടി നാല്, കല്ലുരുട്ടി നോര്‍ത്ത് ആറ്, തോട്ടത്തിന്‍കടവ് നാല്, നെല്ലിക്കാപൊയില്‍ നാല്, കാഞ്ഞിരമുഴി മൂന്ന്, നെടുമങ്ങാട് രണ്ട്, അഗസ്ത്യമുഴി മൂന്ന്, കുട്ടി പാല മൂന്ന്, മുക്കം ആറ്, കയ്യിട്ട പൊയില്‍ മൂന്ന്, വെസ്റ്റ് മാമ്പറ്റ രണ്ട്, നീലേശ്വരം അഞ്ച്, മാങ്ങാ പൊയില്‍ മൂന്ന്, കാഞ്ഞിര മുഴി മൂന്ന്, മൂത്തേരി ഏഴ്, നെടുമങ്ങാട് രണ്ട്, കച്ചേരി മൂന്ന്, കണക്കു പറമ്പ നാല്, മംഗലശേരി മൂന്ന്, പുല്‍പറമ്പ മൂന്ന്, വെസ്റ്റ് ചേന്നമംഗലൂര്‍ നാല്, പൊറ്റശേരി നാല്, കുറ്റ്യേരിമ്മല്‍ രണ്ട്, മണാശേരി ടൗണ്‍ മൂന്ന്, വെസ്റ്റ് മണാശേരി മൂന്ന്, കരിയാകുളങ്ങര മൂന്ന്, തൂങ്ങുംപുറം രണ്ട്, മുത്താലം രണ്ട്, വെണ്ണകോട് അഞ്ച്, ഇരട്ടക്കുളങ്ങര ആറ്, മുണ്ടുപാറ നാല്, പൂളപൊയില്‍ നാല്, കത്തിയോട് മൂന്ന് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.
ഫറോക്കില്‍ 123
ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ഇത്തവണ 38 ഡിവിഷനുകളിലായി 123 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ 68 പുരുഷന്മാരും 55 സ്ത്രീകളുമാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.