ജനം ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്‍​ഡി​എ ഭ​ര​ണം: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്: ഇ​ട​തു-വ​ല​തു മു​ന്ന​ണി​ക​ളെ മ​ടു​ത്തെ​ന്നും എ​ന്‍​ഡി​എ​യു​ടെ ഭ​ര​ണ​മാ​ണ് ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി ഓ​ഫീ​സും സ്ഥാ​നാ​ര്‍​ഥി സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​തി​റ്റാ​ണ്ടു​ക​ളാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​മു​ന്ന​ണി​യാ​ണ്. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളെ​കു​റി​ച്ച് പൊ​തു​സം​വാ​ദം ന​ട​ത്താ​ന്‍ സി​പി​എം ത​യാറു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഇ​ട​തു - വ​ല​തു മു​ന്ന​ണി​ക​ളു​ടെ മാ​റി മാ​റി​യു​ള്ള ഭ​ര​ണം കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​ക​രി​ക്കേ​ണ്ട, വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട പ​ണം ഭ​ര​ണ​ക്കാ​ര്‍ ക​ട്ടു​മു​ടി​ക്കു​ക​യാ​ണ്. അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കേ​ര​ളം. പാ​വ​ങ്ങ​ള്‍​ക്ക് വീ​ടു വെ​ക്കേ​ണ്ട പ​ദ്ധ​തി​യി​ല്‍ നി​ന്ന് പോ​ലും പ​ണം ക​യ്യി​ട്ടു​വാ​രു​ക​യാ​ണ്. കേ​ര​ളം നി​ക്ഷേ​പ സൗ​ഹൃ​ദ​മ​ല്ലെ​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ല​യാ​ളി​ക​ള്‍ കു​ടി​യേ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ അ​ദ്ധ്യ​ക്ഷ​നാ​യി. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്, എ​ല്‍​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം. ​മെ​ഹ​ബൂ​ബ്, ബി​ഡി​ജെ​എ​സ് ജി​ല്ലാ ട്ര​ഷ​റ​ര്‍ സ​തീ​ഷ് കു​റ്റി​യി​ല്‍, കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് കാ​ളി​യ​ത്ത്, ബി​ജെ​പി മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​ജി​ജേ​ന്ദ്ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​ബാ​ല​സോ​മ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.