ജാ​ഗ്ര​ത​യ്ക്ക് വോ​ട്ട്: നാ​ദാ​പു​ര​ത്ത് തെര​ഞ്ഞെ​ടു​പ്പ് ഹ​രി​ത ച​ട്ട​പ്ര​കാ​രം ന​ട​ത്തും
Wednesday, November 25, 2020 10:04 PM IST
നാ​ദാ​പു​രം: നാ​ദാ​പു​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ 2020 പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥിക​ളു​ടെ സം​ഗ​മം നാ​ദാ​പു​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു .ജാ​ഗ്ര​ത​യ്ക്ക് ഒ​രു വോ​ട്ട് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി നാ​ദാ​പു​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം.​സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​രി​ത​ച​ട്ട​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ര​ജു​ലാ​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് പ്ലാ​സ്റ്റി​ക്ക് അ​ട​ങ്ങി​യ ബാ​ന​റു​ക​ൾ, ബോ​ർ ഡു​ക​ൾ, ഡി​സ്പോ​സി​ബി​ൾ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് കൊ​ടി​തോ​ര​ണ​ങ്ങ​ൾ മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്നും ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കും എ​ന്നും സ്ഥാ​നാ​ർ​ത്ഥി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.