മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​ക​ള​ക്ട​റും ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യു​മാ​യ സാം​ബ​ശി​വ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍ ജി. ​ഗോ​കു​ല്‍ സ​ന്നി​ഹി​ത​നാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​ഡി​എം റോ​ഷ്‌​നി നാ​രാ​യ​ണ്‍, പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ്, സ​ബ് ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക, അ​സി.​ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ ഷാ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.