കോ​ഴി​ക്കോ​ട് ബ്ലോ​ക്കി​ല്‍ 37 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​ങ്ക​ത്ത​ട്ടി​ലേ​ക്ക്
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബ്ലോ​ക്കി​ല്‍ 13 ഡി​വി​ഷ​നു​ക​ളി​ല്‍ നി​ന്നാ​യി ഇ​ത്ത​വ​ണ 37 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് അ​ങ്ക​ത്ത​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് ബ്ലോ​ക്കി​ല്‍ ഇ​രി​ങ്ങ​ല്ലൂ​ര്‍, പാ​ലാ​ഴി, പ​ന്തീ​ര​ങ്കാ​വ്, കൊ​ട​ല്‍ ന​ട​ക്കാ​വ്, മ​ണ​ക്ക​ട​വ്, ഒ​ള​വ​ണ്ണ, ഒ​ടു​മ്പ്ര, ചാ​ലി​യം, വ​ട​ക്കു​മ്പാ​ട്, മ​ണ്ണൂ​ര്‍, ക​ട​ലു​ണ്ടി, വ​ട്ട​പ​റ​മ്പ, ക​ടു​ക്ക ബ​സാ​ര്‍ ഡി​വി​ഷ​നു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ല്‍ 16 പു​രു​ഷ​ന്മാ​രും 21 സ്ത്രീ​ക​ളു​മാ​ണ് ഉ​ള്ള​ത്.​കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ട​ലു​ണ്ടി​യി​ല്‍ 22 വാ​ര്‍​ഡു​ക​ളി​ലാ​യി 72 സ്ഥാ​നാ​ര്‍​ഥി​ക​ളും ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ല്‍ 23 വാ​ര്‍​ഡു​ക​ളി​ലാ​യി 78 സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ട​ലു​ണ്ടി​യി​ല്‍ 33 പു​രു​ഷ​ന്മാ​രും 39 സ്ത്രീ​ക​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ള​വ​ണ്ണ​യി​ല്‍ 37 പു​രു​ഷ​ന്മാ​രും 41 സ്ത്രീ​ക​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.