എ​ൻ-95 മാ​സ്ക് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്:​കാ​ലി​ക്ക​ട്ട് ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് ടൗ​ണും പ​ഞ്ച ഹെ​ൽ​ത്ത് കെ​യ​ർ ലി​മി​റ്റ​ഡും സ​ഹ​ക​രി​ച്ചു​കൊ​ണ്ട്മി​ത​മാ​യ നി​ര​ക്കി​ൽ എ​ല്ലാ​യി​ട​ത്തും എ​ൻ-95 മാ​സ്ക് ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

100 രൂ​പ വി​ല​വ​രു​ന്ന മാ​സ്ക്കു​ക​ൾ 30 രൂ​പ​യ്ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഫാ​മി​ലി പാ​ക്ക് മാ​സ്കു​ക​ൾ​ക്ക് 100 രൂ​പ​യ്ക്കും ല​ഭി​ക്കും. വെ​ള്ള, ക​റു​പ്പ്, ചാ​ര നി​റ​ങ്ങ​ളി​ലും മാ​സ്ക്ക് ല​ഭ്യ​മാ​ണ്. വീ​ണ്ടും വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ വഴിയാണ് വി​ത​ര​ണം. ഡിആ​ർഡിഒ ഗ​വ. ഓ​ഫ് ഇ​ന്ത്യ ലാ​ബി​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തി​യ നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന​താ​ണ് മാ​സ്ക്കു​ക​ളെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ സി.​സു​രേ​ഷ്ബാ​ബു​വി​ന് ന​ൽ​കി നി​ർ​വഹി​ച്ചു.​മ​റ്റു സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, രാ​ഷ്ട്രീ​യ​സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്.​

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ല​യ​ൺ​സ് ക്ല​ബ്ബ് ഓ​ഫ് കാ​ലി​ക്ക​റ്റ് ടൗ​ൺ പ്ര​സി​ഡ​ന്‍റ് ല​യ​ൺ വി.​അ​ജി​ത്കു​മാ​ർ. എം.​ജെ.​എ​ഫ്, ല​യ​ൺ​സ് റീ​ജി​യ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ല​യ​ൺ ബോ​ബി കു​ന്ന​ത്ത് , നി​ര​ഞ്ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.