‘മാ​സ്‌​ക് ധ​രി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ക; സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ വേ​ണ്ട’; നി​ര്‍​ദേ​ശ​വു​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വി​ട്ടു.

വോ​ട്ട​ര്‍​മാ​ര്‍ മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും മ​റ്റും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. പൊ​തു​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഹാ​രം, ബൊ​ക്കെ, നോ​ട്ടു​മാ​ല ഷോ​ള്‍ എ​ന്നി​വ ന​ല്‍​കി​കൊ​ണ്ടു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ല.​ഏ​തെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​വു​ക​യോ​ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന ക്വ​റ​ന്‍റെ​നി​ല്‍ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്യു​ന്ന​പ​ക്ഷം ഉ​ട​ന്‍​ത​ന്നെ പ്ര​ചാ​ര​ണ​രം​ഗ​ത്ത് നി​ന്ന് മാ​റി നി​ല്‍​ക്കു​ക​യും ജ​ന​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ക​യും വേ​ണം.

ടെ​സ്റ്റ് റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വ് ആ​യ ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി മാ​ത്ര​മേ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​നം പാ​ടു​ള്ളൂ. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​റ്റു​ള്ള​രോ​ട് സം​സാ​രി​ക്കു​മ്പോ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ണ്ട​ടി അ​ക​ലം പാ​ലി​ച്ചി​രി​ക്ക​ണം. സ്ഥാ​നാ​ര്‍​ഥി​യും സ്ഥാ​നാ​ര്‍​ഥി​യോ​ട് സം​സാ​രി​ക്കു​ന്ന​വ​രും നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ച്ചി​രി​ക്ക​ണം. സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്താ​ന്‍ പാ​ടി​ല്ല. ഇ​ടു​ങ്ങി​യ മു​റി​ക​ളി​ല്‍ യോ​ഗം ചേ​ര​രു​ത്. കു​ട്ടി​ക​ളോ​ടും പ്രാ​യ​മാ​യ​വ​രോ​ടും ഗ​ര്‍​ഭി​ണി​ക​ളോ​ടും അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ മ​റ്റ് വീ​ടു​ക​ളു​ടെ അ​ക​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.