‘ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കും’
Wednesday, November 25, 2020 10:04 PM IST
കോ​ഴി​ക്കോ​ട് : രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പൊ​തു​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ന്‍ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും ത​യ്യാ​റാ​വ​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​ജീ​വ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.​കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് അ​ഖി​ലേ​ന്ത്യ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും പൂ​ര്‍​ണ്ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഐ​എ​ന്‍ ടി​യു​സി​യി​ലെ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഐ​എ​ന്‍​ടി​യു​സി അ​ഖി​ലേ​ന്ത്യ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​രാ​ജ​ന്‍, കെ.​അ​ന​ന്ത​ന്‍ നാ​യ​ര്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ഷാ​ജി, എം.​ടി. സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.