തെ​ര​ഞ്ഞെ​ടു​പ്പ്: വ്യാ​ജ​മ​ദ്യ​വും ല​ഹ​രി​മ​രു​ന്നും ത​ട​യാ​ൻ ന​ട​പ​ടി
Tuesday, November 24, 2020 11:23 PM IST
കോ​ഴി​ക്കോ​ട്:​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പ്, ക്രി​സ്തു​മ​സ്, പു​തു വ​ത്സ​രാ​ഘോ​ഷം​എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ട ാകാ​നി​ട​യു​ള്ള മ​ദ്യം-​മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗ​വും വ്യാ​ജ​മ​ദ്യ-​ല​ഹ​രി മ​രു​ന്ന് വി​ത​ര​ണ​വും വി​പ​ണ​ന​വും ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ജി​ല്ല​യി​ൽ ക​ണ്‍​ട്രോ​ൾ റൂ​മും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും രം​ഗ​ത്ത്.
രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ സ​ത്വ​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി യു​ണ്ടെ ങ്കി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ലും എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലും ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലും അ​റി​യി​ക്കാ​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. വ​ൻ​തോ​തി​ലു​ള്ള സ്പി​രി​റ്റ്, മാ​ഹി മ​ദ്യം, വി​ദേ​ശ​മ​ദ്യം, ചാ​രാ​യ വാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കും.