സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും​ യോ​ഗം ഇ​ന്ന്
Tuesday, November 24, 2020 11:22 PM IST
കോ​ഴി​ക്കോ​ട്:​കു​ന്നമം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​രു​ടെ​യും യോ​ഗം ഇ​ന്ന് കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​രു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

പേ​രാ​ന്പ്ര:​ പേ​രാ​ന്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ൽ ഡി ​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മ്മാ​ണ്‍ ബി​ൽ​ഡിം​ഗി​ൽ എ​സ് കെ ​സ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജീ​വ​ൻ മ​ല്ലി​ശ്ശേ​രി
അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ടി​ശി​വ​ദാ​സ​ൻ, സ​ഫ മ​ജീ​ദ്, പി ​ബാ​ല​ൻ അ​ടി​യോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. മ​ഠ​ത്തി​ൽ മു​ക്കി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു .എം ​കു​ഞ്ഞ​മ്മ​ത് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.