സെ​റ്റോ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ല
Tuesday, November 24, 2020 11:22 PM IST
കോ​ഴി​ക്കോ​ട്:​കേ​ന്ദ്ര ഗ​വ​ണ്‍ മെ​ന്‍റി​നെ​തി​രെ മാ​ത്രം സം​ഘ​ടി പ്പി​ച്ചി​രി​ക്കു​ന്ന പ​ണി​മു​ട​ക്കി​ൽ സെ​റ്റോ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കി​ലെ​ന്ന് സെ​റ്റോ കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​വി​നോ​ദ് കു​മാ​റും ക​ണ്‍​വീ​ന​ർ പി. ​ഷാ​ജു കൃ​ഷ്ണ​നും അ​റി​യി​ച്ചു.​കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു ക​ൾ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് കേ​ര​ള​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​ദ്ധ്യാ​പ​ക​ർ​ക്കും ഉ​ള്ള​ത് .
അ​തേ സ​മ​യം പി​ൻ​വാ​തി​ൽ നി​യ​മ​നം, ശ​ന്പ​ള പ​രി​ഷ്ക​ര​ണം, ക്ഷാ​മ​ബ​ത്ത, മെ​ഡി​സെ​പ്പ്, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് 2021 ജ​നു​വ​രി ര​ണ്ട ാം വാ​ര​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ദ്ധ്യാ​പ​ക​രും പ​ണി​മു​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.