അ​ക്ര​മത്തിൽ സ​ർ​വക​ക്ഷി പ്ര​തി​ഷേ​ധം
Tuesday, November 24, 2020 11:22 PM IST
പേ​രാ​ന്പ്ര: ന​ര​ക്കോ​ട് മീ​റോ​ഡ് മ​ല​യി​ലെ ചെ​ങ്ക​ൽ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ സി ​പി​എം ന​ര​ക്കോ​ട് ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ക​യ​റി പ്ര​വ​ർ​ത്ത​ക​രെ മ​ർ​ധിച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ര​ക്കോ​ട് സെ​ന്‍റ​റി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ആ​ക്ര​മ​കാ​രി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ൻ.​എം ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സു​നി​ൽ ഇ ​അ​ശോ​ക​ൻ, കെ ​എം. എ ​അ​സീ​സ് പി. ​ബാ​ല​ൽ. എം ​കെ രാ​മ​ച​ന്ദ്ര​ൻ ആ​യാ​ട​ത്തി​ൽ രാ​ജീ​വ​ൻ, പി.​കെ.​രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.