ജെ​പി​എ​ച്ച്എ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, November 24, 2020 11:22 PM IST
താ​മ​ര​ശേ​രി: എ​ൻ​ജി​ഒ അ​സോ​സി യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​മ​ര​ശേ​രി​യി​ൽ ജൂ​ണി​യ​ർ പ​ബ്ലിം​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രു​ടെ ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. ദി​നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വ​കു​പ്പി​ലെ സീ​നി​യോ​രി​റ്റി മ​റി​ക​ട​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ​ന്ത​ര സ്ഥ​ലം മാ​റ്റം വാ​ങ്ങി​യ​വ​രെ ജൂ​നി​യ​റാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ അ​ട്ടി​മ​റി​ച്ചാ​ണ് സ്ഥാ​ന​ക്ക​യ​റ്റ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത് 2020 ന​വം​ബ​ർ 4ന് ​ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ 376 പേ​ർ​ക്കാ​ണ് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ന​ധി​കൃ​ത ഉ​ത്ത​ര​വി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​വി​നോ​ദ് കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ശ​ശി​കു​മാ​ർ കാ​വാ​ട്ട്, ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എ​ൻ.​ടി. ജി​തേ​ഷ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. സു​നി​ൽ കു​മാ​ർ, വി.​വി​പീ​ഷ്, താ​മ​ര​ശേ​രി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​ഫ​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.