അ​ന്താ​രാ​ഷ്ട്ര ശു​ചി​മു​റി ദി​നാ​ച​ര​ണം: പ്രചാരണം ഇ​ന്നു സ​മാ​പി​ക്കും
Tuesday, November 24, 2020 1:10 AM IST
കോ​ഴി​ക്കോ​ട്: ന​വം​ബ​ർ 19 അ​ന്താ​രാ​ഷ്ട്ര ശു​ചി​മു​റി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 19 മു​ത​ൽ ന​ട​ത്തി​വ​രു​ന്ന ശു​ചി​മു​റി ക്യാ​ന്പ​യി​ൻ ഇ​ന്ന് സ​മാ​പി​ക്കും. സ​ന്പൂ​ർ​ണ്ണ ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സെ​ർ​ജ​ന്‍റി​നെ​യും മു​തി​ർ​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും സി​വി​ൽ സ്റ്റേ​ഷ​നി​ലെ എം​സി​എ​ഫ് ജീ​വ​ന​ക്കാ​രി​യെ​യും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് റോ​ഷ്നി നാ​രാ​യ​ണ്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. സൂ​ര്യ അ​ട​ങ്ങു​ന്ന ശു​ചി​ത്വ മി​ഷ​ൻ ടീം ​പ​ങ്കെ​ടു​ത്തു.