698 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, November 24, 2020 1:10 AM IST
കോ​ഴി​ക്കോ​ട്: പു​തു​താ​യി വ​ന്ന 698 പേ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 23,757 പേ​ർ കോ​വി​ഡ്നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തു​വ​രെ 1,64,893 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 171 പേ​ർ ഉ​ൾ​പ്പെ​ടെ 1,652 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന് 4,020 സ്ര​വ​സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
ആ​കെ 7,44,349 സ്ര​വ​സാം​പി​ളു​ക​ൾ അ​യ​ച്ച​തി​ൽ 7,41,251 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 6,77,805 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പു​തു​താ​യി വ​ന്ന 360 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 7,173 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 345 പേ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 6,828 പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ ഒ​രാ​ൾ ഗ​ർ​ഭി​ണി​യാ​ണ്. ഇ​തു​വ​രെ 56268 പ്ര​വാ​സി​ക​ൾ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി ആ​ർ​ഇ​സി റോ​ഡി​ൽ ക​ലു​ങ്ക് നി​ർ​മ്മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് മു​ത​ൽ പ്ര​വൃ​ത്തി തീ​രു​ന്ന​തു​വ​രെ ഈ ​റോ​ഡ് വ​ഴി​യു​ള​ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
ആ​ർ​ഇ​സി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മു​ക്കി​ല​ങ്ങാ​ടി പാ​ന്പു​ങ്ങ​ൽ റോ​ഡ് വ​ഴി പോ​ക​ണം.