ഗെ​യി​ൽ​വാ​ത​ക പൈ​പ്പ് ലൈ​ൻ: ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ ഉ​ട​മ​ക​ൾ
Tuesday, November 24, 2020 1:10 AM IST
മു​ക്കം: കൊ​ച്ചി​മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി ക​മ്മി​ഷ​ൻ ചെ​യ്യാ​നൊ​രു​ങ്ങു​ന്പോ​ൾ ആ​ശ​ങ്ക​യോ​ടെ ഇ​ര​ക​ൾ. ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഇ​തു​വ​രെ​യാ​യി ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. പൈ​പ്പി​ട​ൽ ന​ട​ക്കു​ന്പോ​ൾ മു​റി​ച്ചു മാ​റ്റി​യ തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഭൂ​മി​യു​ടേ​ത് ഇ​തു​വ​രെ​യാ​യി ല​ഭി​ച്ചി​ട്ടി​ല്ല.
ഭൂ​മി ന​ഷ്ട​പ്പെ​ട്ട ഇ​ര​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ഭൂ​മി​യു​ടെ വി​ല​യും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് താ​ഴെ​ക്കോ​ട്, മു​ക്കം, ക​ക്കാ​ട് വി​ല്ലേ​ജു​ക​ളി​ലെ മു​പ്പ​തോ​ളം പേ​ർ സ്പീ​ഡ് പോ​സ്റ്റ് വ​ഴി പ​രാ​തി അ​യ​ച്ചി​ട്ട് പ​ത്തു​ദി​വ​സ​മാ​യെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഭൂ ​ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. 2020 ലെ ​പു​തു​ക്കി​യ ഫെ​യ​ർ വാ​ല്യു അ​നു​സ​രി​ച്ചു​ള്ള വി​ല ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗെ​യി​ലി​ന്‍റെ പൈ​പ്പി​ട​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് വാ​ത​കം നി​റ​ച്ചു​വെ​ച്ച​താ​യി​ട്ടാ​ണ് ക​ന്പ​നി​യി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.