പി​ണ​റാ​യി കൊ​ള്ള​ക്കാ​രു​ടെ പ​ട​ത്ത​ല​വ​ൻ: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി
Tuesday, November 24, 2020 1:10 AM IST
തി​രു​വ​ന്പാ​ടി: ന​രേ​ന്ദ്ര​മോ​ദി മ​ന്ത്രി​സ​ഭ​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കേ​ര​ളം പി​ടി​ക്കാ​ൻ ബി​ജെ​പി​യെ പ​ര്യാ​പ്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. തി​രു​വ​ന്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ന​വാ​ഗ​ത​ർ​ക്കു​ള്ള സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ പാ​ർ​ട്ടി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ൻ ആ​ക്കം​കൂ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.
പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ​ന്നാ​ണ് എ​കെ​ജി അ​റി​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ കൊ​ള്ള​ക്കാ​രു​ടെ പ​ട​ത്ത​ല​വ​ൻ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യ​പ്പെ​ടു​ന്ന​ത​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ ബി​ജെ​പി തി​രു​വ​ന്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. എ​ൻ​ഡി​എ ക​ണ്‍​വീ​ന​ർ മ​ധു മൈ​ക്കാ​വ്, ബി​ജെ​പി ഉ​ത്ത​ര​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ടി.​പി. ജ​യ​ച​ന്ദ്ര​ൻ, ബി​ജെ​പി സം​സ്ഥാ​ന​സ​മി​തി അം​ഗം ഗി​രീ​ഷ് തേ​വ​ള്ളി, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷ​ൻ സൈ​മ​ണ്‍ തോ​ണ​ക്ക​ര, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജോ​ണി കു​ന്പു​ളു​ങ്ക​ൽ, ബി​ജെ​പി തി​രു​വ​ന്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ബി​നു അ​ടു​ക്കാ​ട്ടി​ൽ, ജോ​സ് വാ​ലു​മ​ണ്ണേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.