കു​ന്നു​മ്മ​ലി​ൽ എ​ൽ​ഡി​എ​ഫി​ന് പെ​ണ്‍​ക​രു​ത്ത്
Tuesday, November 24, 2020 1:10 AM IST
കു​റ്റ്യാ​ടി: തൃ​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ന്നു​മ്മ​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ൻ പെ​ണ്‍​ക​രു​ത്തു​മാ​യി എ​ൽ​ഡി​എ​ഫ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എ​മ്മി​ന്‍റെ 10ൽ ​ഏ​ഴ് വാ​ർ​ഡി​ലും വ​നി​ത​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. സി​പി​ഐ, എ​ൽ​ജെ​ഡി, എ​ൻ​സി​പി ക​ക്ഷി​ക​ളും വ​നി​ത​ക​ളെ​യാ​ണ് മ​ൽ​സ​രി​പ്പി​ക്കു​ന്ന​ത്. സ്ത്രീ​പ​ദ​വി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ തു​ട​ക്ക​മി​ട്ട​താ​ണ് കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത്. പ്ര​സി​ഡ​ന്‍റ് പ​ദം സം​വ​ര​ണം ചെ​യ്യു​ന്ന​തി​നും മു​ന്പ് സ്ത്രീ​ക​ളെ സാ​ര​ഥി​യാ​ക്കി​യ ച​രി​ത്ര​വു​മു​ണ്ട്. മു​ൻ എം​എ​ൽ​എ കെ.​കെ. ല​തി​ക​യാ​യി​രു​ന്നു ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ആ​ദ്യ വ​നി​ത. ല​തി​ക ര​ണ്ടു​ത​വ​ണ കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​നെ ന​യി​ച്ചി​ട്ടു​ണ്ട്.