മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​ര​രം​ഗ​ത്ത് 120 പേ​ർ
Tuesday, November 24, 2020 1:09 AM IST
മു​ക്കം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന ചി​ത്രം തെ​ളി​ഞ്ഞു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​സാ​നി​ച്ച​തോ​ടെ ഏ​തൊ​ക്കെ വാ​ർ​ഡു​ക​ളി​ൽ ആ​രൊ​ക്കെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി.
പ​ല​യി​ട​ത്തും വി​മ​ത​നാ​യി മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​വ​രേ​യും അ​പ​ര​ൻ​മാ​രെ​യും മു​ന്ന​ണി​ക​ൾ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​ര​മാ​വ​ധി ന​ട​ത്തി. അ​വ​സാ​ന​ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്കും വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ചി​ല​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​പ്പോ​ൾ ചി​ല​ർ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ ത​ന്നെ ഉ​റ​ച്ചു നി​ന്ന​ത് മു​ന്ന​ണി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.
മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ 269 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​യി​രു​ന്നു സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കി​ടെ ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ ഒ​രാ​ൾ ര​ണ്ട് പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​തി​നാ​ൽ അ​യാ​ളു​ടെ സ്ഥാ​നാ​ർ​ഥി​ത്വം റ​ദ്ദാ​യി​ട്ടി​ല്ല. ഡ​മ്മി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​ഴി​വാ​യ​പ്പോ​ൾ 183 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 63 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​ര​രം​ഗ​ത്ത് 120 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഉ​ള്ള​തെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ ടി.​ആ​ർ. മാ​യ അ​റി​യി​ച്ചു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 151 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 109 പേ​രാ​ണ് മ​ത്സ​ര യോ​ഗ്യ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 41 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ചു.
68 പേ​രാ​ണ് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ 39 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക പി​ൻ​വ​ലി​ച്ചു. 66 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.