കു​രാ​ച്ചു​ണ്ടി​ൽ കോ​ണ്‍​ഗ്ര​സും ലീ​ഗും നേ​ർ​ക്ക് നേ​ർ
Tuesday, November 24, 2020 1:09 AM IST
കൂ​രാ​ച്ചു​ണ്ട്: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞ​ടു​പ്പി​ൽ കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലെ കോ​ണ്‍​ഗ്ര​സും ലീ​ഗും ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലെ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് നി​ല​നി​ന്നി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്.
ബാ​ക്കി​യു​ള്ള സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സും ലീ​ഗും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ലീ​ഗ് അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട സീ​റ്റാ​യ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും മു​സ്ലീം ലീ​ഗി​ന്‍റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ ആ​ഴ്ച​ക​ളാ​യി ഇ​രു പാ​ർ​ട്ടി​ക​ളു​ടേ​യും ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ പ​ല​ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കൂ​ടാ​തെ ര​ണ്ടാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ്ണ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​വാ​ർ​ഡി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​ന്നു​ണ്ട്.