നാദാപുരത്ത് സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി
Tuesday, November 24, 2020 1:09 AM IST
നാ​ദാ​പു​രം: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പേ​രോ​ട് ഈ​യ്യ​ങ്കോ​ട് സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് ഈ​യ്യ​ങ്കോ​ട്ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പൂ​വു​ള്ള​തി​ൽ പ​റ​ന്പി​ലെ മ​ണ്‍ തി​ട്ട​യി​ലെ പൊ​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ബോം​ബ് ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം ക​ണ്‍​ട്രോ​ൾ റൂം ​സി​ഐ കെ. ​സു​ശീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോം​ബ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ നാ​ണു ത​റ​വ​ട്ട​ത്ത്, മൊ​യ്തു എ​ന്നി​വ​രും സ്ഥ​ത്തെ​ത്തി ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ടെ​ടു​ത്ത സ്റ്റീ​ൽ ബോം​ബ് ചേ​ല​ക്കാ​ട് ക്വാ​റി​യി​ൽ നി​ർ​വീ​ര്യ​മാ​ക്കി.

ച​ക്കി​ട്ട​പാ​റ​യി​ൽ കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു

ച​ക്കി​ട്ട​പാ​റ: ച​ന്ദ്ര​ൻ​കു​ന്നേ​ൽ സൂ​ര​ജ് ചാ​ണ്ടി​യു​ടെ ക​പ്പ കൃ​ഷി വ​ൻ​തോ​തി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.
ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നൊ​ന്നി​ൽ വീ​ട്ടു പ​രി​സ​ര​ത്ത് ന​ട്ട വി​ള​വെ​ടു​ക്കാ​റാ​യ ക​പ്പ കൃ​ഷി​യാ​ണു ന​ശി​പ്പി​ച്ച​ത്. സ​മീ​പ​വാ​സി​ക​ളു​ടെ സ്ഥി​തി​യും സ​മാ​ന​മാ​ണ്.