കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിലുള്ളത് 25,33,024 വോട്ടർമാർ. ഇതിൽ 12,08,545 പുരുഷൻമാരും 13,24,449 സ്ത്രീകളും 30 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. 1,064 പ്രവാസി വോട്ടർമാരുമുണ്ട്. ഒരു കോർപ്പറേഷൻ, ഏഴ് മുൻസിപ്പാലിറ്റികൾ, 70 ഗ്രാമപ്പഞ്ചായത്തുകൾ എന്നിവയാണ് ജില്ലയിലുള്ളത്. കോഴിക്കോട് കോർപ്പറേഷനിൽ 4,62,000 വോട്ടർമാരാണുള്ളത്. 2,19,609 പുരുഷ വോട്ടർമാരും 2,42,387 സ്ത്രീ വോട്ടർമാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരും ഒരു പ്രവാസിയും കോർപറേഷനിലുണ്ട്.
മുനിസിപ്പാലിറ്റി തലത്തിൽ കൊയിലാണ്ടി 58,719, വടകര 60,209, പയ്യോളി 40,961, രാമനാട്ടുകര 28,806, കൊടുവള്ളി 40,364, മുക്കം 33,749, ഫറോക്ക് 42,998 വീതം വോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നഗരസഭ വടകരയാണ്. 60,209 വോട്ടർമാരാണ് ഇവിടെയുള്ളത്. കുറവ് രാമനാട്ടുകരയിലുമാണ്. ഗ്രാമപ്പഞ്ചായത്തുകളിൽ കൂടുതൽ വോട്ടർമാരുള്ളത് ഒളവണ്ണയിലും കുറവ് വോട്ടർമാരുള്ളത് കായണ്ണയിലുമാണ്.