കു​ടി​വെ​ള്ള പ​ദ്ധ​തി പ​ന്പിം​ഗ് നി​ർ​ത്തി; ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Tuesday, November 24, 2020 1:09 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഐ​ലാ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി പ​ന്പിം​ഗ് നി​ർ​ത്തി​യ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ചാ​ലി​യാ​റി​ലെ ജ​ല​വി​താ​നം ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​താ​ണ് പ​ന്പിം​ഗ് നി​ർ​ത്തി​വെ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഉൗ​ർ​ക്ക​ട​വ് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ ഷ​ട്ട​ർ താ​ഴ്ത്തി​യ​തോ​ടെ ജ​ല​വി​താ​നം താ​ഴു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ​വും മു​ട​ങ്ങി. 350 ഓ​ളം കു​ടും​ബ​ങ്ങ​ൾ സ്വ​ന്ത​മാ​യി കി​ണ​റു​ക​ൾ പോ​ലു​മി​ല്ലാ​ത്ത​വ​രാ​ണ്. കി​ട​പ്പു രോ​ഗി​ക​ൾ അ​ട​ക്കം ഇ​ത്ത​ര​ത്തി​ൽ ദു​രി​ത മ​നു​ഭ​വി​ക്കു​ക​യാ​ണ്. പ​ന്പിം​ഗ് നി​ല​ച്ച​തോ​ടെ കു​ടി​വെ​ള്ള​ത്തി​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.