തെ​ര​ഞ്ഞെ​ടു​പ്പ്: നി​ർ​ദേ​ശ​ങ്ങ​ളാ​യി
Tuesday, November 24, 2020 1:09 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജാ​ഥ, പൊ​തു​യോ​ഗ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. യോ​ഗം ന​ട​ത്തു​ന്ന സ്ഥ​ലം, ജാ​ഥ ക​ട​ന്നു​പോ​കു​ന്ന വ​ഴി എ​ന്നി​വ കാ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കാ​രി​യി​ൽ നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി രേ​ഖാ​മൂ​ലം വാ​ങ്ങേ​ണ്ട​താ​ണ്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള കോ​ട​തി നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണം.
രാ​ത്രി പ​ത്തി​നും രാ​വി​ലെ ആ​റി​നും ഇ​ട​യി​ൽ പൊ​തു​യോ​ഗം ന​ട​ത്ത​രു​ത്. ജാ​ഥ​യോ യോ​ഗ​മോ പാ​ടി​ല്ല. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​ൻ​പ് മു​ത​ൽ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ​യു​ള്ള സ​മ​യ​ത്ത് പൊ​തു​യോ​ഗം, ജാ​ഥ എ​ന്നി​വ പാ​ടി​ല്ല.
ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കാ​രി​യി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി രേ​ഖാ​മൂ​ലം വാ​ങ്ങേ​ണ്ട​താ​ണ്. രാ​ത്രി പ​ത്ത് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.