യു​എ​ൽ സൈ​ബ​ർ പാ​ർ​ക്കി​ൽ ആ​റു ക​മ്പ​നി​ക​ൾ കൂ​ടി
Monday, November 23, 2020 12:53 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ ഐ ​ടി വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കി കോ​ഴി​ക്കോ​ട് യു​എ​ൽ സൈ​ബ​ർ പാ​ർ​ക്കി​ൽ ആ​റു ക​മ്പ​നി​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു. ഒ​ൻ​പ​തു സ്റ്റാ​ർ​ട്ട​പ്പു​ക​ളും വൈ​കാ​തെ ഇ​വി​ടേ​ക്ക് എ​ത്തും.
42 ക​മ്പ​നി​ക​ളും 36 സ്റ്റാ​ർ​ട്ട​പ്പു​ക​ളും അ​ട​ക്കം 78 സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള പാ​ർ​ക്കി​ൽ ഇ​തോ​ടെ 48 ക​മ്പ​നി​ക​ളും 45 സ്റ്റാ​ർ​ട്ട​പ്പു​ക​ളും ഉ​ൾ​പ്പെ​ടെ 93 സ്ഥാ​പ​ന​ങ്ങ​ളാ​കും. പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ലാ പ​ദ​വി​യു​ള്ള യു ​എ​ൽ​സൈ​ബ​ർ പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അം​ഗീ​കാ​ര​വും പു​തി​യ ക​മ്പ​നി​ക​ൾ​ക്കു ല​ഭി​ച്ചു​ക​ഴി​ഞ്ഞു.
ടെ​ലി​കോം സ​ർ​വീ​സ​സ്, ഇ-​കോ​മേ​ഴ്സ്, മൊ​ബൈ​ൽ​അ​പ്ലി​ക്കേ​ഷ​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, ഫ്ലീ​റ്റ്മാ നേ​ജ്മെ​ന്‍റ്, സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ്, എ​ഡ്യൂ​ക്കേ​ഷ​ൻ, ഹെ​ൽ​ത്ത് കെ​യ​ർ, എം​പ്ലോ​യ്‌​മെ​ന്‍റ് സെ​ക്ട​ർ, ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യ്ൽ, മീ​ഡി​യ, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ, എ​ൻ​ജി​നി​യ​റിം​ഗ്, എ​ഐ. സൊ​ലൂ​ഷ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​യി​ലാ​ണ് ഈ ​ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പൂ​ർ​ണ​മാ​യും യു​എ​സ്., യു​റോ​പ്പ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളാ​ണ് ഈ ​ക​മ്പ​നി​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ.