ചെ​റു​വ​ള​പ്പ് കോ​ള​നി വി​ക​സ​ന​ത്തി​ന് 50 ല​ക്ഷം രൂ​പ
Friday, October 30, 2020 12:00 AM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ചെ​റു​വ​ള​പ്പ് കോ​ള​നി​ക്ക് ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നും ഡ്രെ​യ്നേ​ജ് ന​വീ​ക​രി​ക്കു​ന്ന​തി​നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി​യാ​യി.
ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടു​കൂ​ടി ഇ​പ്പോ​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഡ്രെ​യ്നേ​ജ് ന​വീ​ക​രി​ച്ച് അ​തി​നു മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ പാ​കി കോ​ള​നി​ക്കു​ള്ളി​ലൂ​ടെ ന​ട​പ്പാ​ത പൂ​ർ​ത്തി​യാ​കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉദ്യാഗസ്ഥരടങ്ങിയ സംഘം പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.