എ​ടു​ത്തു​വച്ച ക​ല്ല് കോ​ള​നി​ക്ക് ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി
Friday, October 30, 2020 12:00 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ട്ടി​ക്കു​ന്ന് വാ​ര്‍​ഡി​ലെ എ​ടു​ത്തു​വ​ച്ച ക​ല്ല് പ​ട്ടി​ക ജാ​തി കോ​ള​നി​ക്ക് ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി. അം​ബേ​ദ്ക​ര്‍ ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
റോ​ഡു​ക​ള്‍, ഫു​ട്പാ​ത്തു​ക​ള്‍, ശു​ദ്ധ​ജ​ല വി​ത​ര​ണം, വീ​ടു​ക​ളു​ടെ ന​വീ​ക​ര​ണം എ​ന്നി​വ​യാ​ണ് കോ​ള​നി​യി​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ട്ടി​ക​ജാ​തി ക്ഷേ​മ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​സി​ലു​ടെ നി​ര്‍​വ​ഹി​ച്ചു. ജോ​ര്‍​ജ് എം.​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.