ഇ​ഖ്‌​റ കി​ഡ്‌​നി കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ മുഖ്യമന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Friday, October 30, 2020 12:00 AM IST
കോ​ഴി​ക്കോ​ട് : വൃ​ക്ക​രോ​ഗ ചി​കി​ത്സ​യ്ക്കും ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കു​മാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കേ​ന്ദ്രം കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​യി .മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ഇ​ഖ്‌​റ കി​ഡ്‌​നി കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള​പ്പിറ​വി ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ് ഫോ​മി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും.
നി​ര്‍​ധ​ന​രാ​യ വൃ​ക്ക​രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചി​കി​ത്സ ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.
മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ്, റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ക​മ്പ​നി​യാ​യ മ​ല​ബാ​ര്‍ ഡെ​വ​ല​പ്പേ​ഴ്‌​സ് തു​ട​ങ്ങി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​ല​ബാ​ര്‍ ഗ്രൂ​പ്പ് സാ​മൂ​ഹിക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഇ​ഖ്‌​റ കി​ഡ്‌​നി കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന് പ​ത്ത് നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ല്‍​കി​യി​ട്ടു​ള്ള​ത്.
35 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കി​ഡ്‌​നി കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ള്ള​ത്.
അ​സിം പ്രേ​ജി ഫി​ല​ന്ത്രോ​പി​ക് ഇ​നീ​ഷേ​റ്റീ​വ്, ത​ണ​ല്‍ വ​ട​ക​ര തു​ട​ങ്ങി​യ സാ​മൂ​ഹി​ക​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ​വും ഇ​ഖ്‌​റ കി​ഡ്‌​നി കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ​
ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു ബി​സി​ന​സ് പ്ര​സ്ഥാ​നം എ​ന്ന നി​ല​യി​ലാ​ണ് ഇ​ഖ്‌​റ കി​ഡ്‌​നി കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ല്‍ മ​ല​ബാ​ര്‍ ഗ്രൂ​പ്പ് പ​ങ്കാ​ളി​ക​ളാ​യ​തെ​ന്ന് മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.