വാ​യു​മ​ർ​ദം കു​റ​ഞ്ഞു; ക​രി​പ്പൂ​രി​ൽ വി​മാ​നം തി​രി​ച്ചി​റ​ക്കി
Friday, October 30, 2020 12:00 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ നി​ന്നു ഷാ​ർ​ജ​യി​ലേ​ക്കു പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​നു വാ​യു​മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി. ഇന്നലെ പു​ല​ർ​ച്ചെ 3.10ന് 165 ​യാ​ത്ര​ക്കാ​രും അ​ഞ്ചു വി​മാ​ന ജീ​വ​ന​ക്കാ​രു​മ​ട​ക്കം 170 പേ​രു​മാ​യി ഷാ​ർ​ജ​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ർ​അ​റേ​ബ്യ വി​മാ​ന​ത്തി​നാ​ണ് പ​റ​ന്നു​യ​ർ​ന്നു 7000 അ​ടി മു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ട​ത്.
വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ലാ​ണ് വാ​യു​മ​ർ​ദം കു​റ​ഞ്ഞ​ത്. ഇ​തോ​ടെ വി​മാ​നം ഷാ​ർ​ജ​യി​ലേ​ക്കു സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു പൈ​ല​റ്റി​നു ബോ​ധ്യ​മാ​യി. തു​ട​ർ​ന്നു എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളു​മാ​യി തി​രി​ച്ചി​റ​ക്കാ​ൻ അ​നു​മ​തി തേ​ടി. ഉ​ട​ൻ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന​കം കേ​ന്ദ്ര​സു​ര​ക്ഷ സേ​ന, അ​ഗ്നി​ശ​മ​ന സേ​ന, എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ, വി​മാ​ന ക​ന്പ​നി അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തി.
എ​യ​ർ​ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പു​ല​ർ​ച്ചെ 3.40 ഓ​ടെ വി​മാ​നം തി​രി​ച്ചി​റ​ക്കി. വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ വാ​യു​മ​ർ​ദം കു​റ​ഞ്ഞാ​ൽ അ​ധി​ക ദൂ​രം പ​റ​ക്കു​ന്ന​തു അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ വി​മാ​നം പ​റ​ക്കു​ന്ന​തി​നു തൊ​ട്ടു​സ​മീ​പ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​ടി​യ​ന്തര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​ണ് പ​തി​വ്.
പു​ല​ർ​ച്ചെ ക​രി​പ്പൂ​രി​ൽ നി​ന്നു പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​ധി മ​റ​യു​ന്ന​തി​നു മു​ന്പാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ട​ത്. ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രെ വി​വ​രം അ​റി​യി​ച്ച് തി​രി​ച്ചി​റ​ക്കി​യ​ത്.
ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ വി​മാ​നം എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് ത​ക​രാ​ർ പ​രി​ഹരിച്ചു. തു​ട​ർ​ന്നു വി​മാ​നം രാ​വി​ലെ 7.40ന് ​ക​രി​പ്പൂ​രി​ൽ നി​ന്നു ഷാ​ർ​ജ​യി​ലേ​ക്ക് പ​റ​ന്നു.