ഫോ​റം ഫോ​ര്‍ ക​മ്യൂ​ണ​ല്‍ ഹാ​ര്‍​മ​ണി​യു​മാ​യി യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്ത്
Friday, October 30, 2020 12:00 AM IST
കോ​ഴി​ക്കോ​ട്: വെ​ല്‍​ഫെ​യ​ര്‍​പാ​ര്‍​ട്ടി​യു​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്ലിം ലീ​ഗ് സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​നെ​തി​രേ മു​സ്ലിം യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ . 'ഫോ​റം ഫോ​ര്‍ ക​മ്യൂ​ണ​ല്‍ ഹാ​ര്‍​മ​ണി' എ​ന്ന കൂ​ട്ടാ​യ്മ വ​ഴി​യാ​ണ് സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.
മു​സ്ലിം​ലീ​ഗി​നെ പി​ന്തു​ണ​യ്ക്കു​ന്ന സു​ന്നി ഇ.​കെ വി​ഭാ​ഗ​ത്തി​ന്‍റെ​യും മു​ജാ​ഹി​ദ് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും യു​വ​ജ​ന​നേ​താ​ക്ക​ളാ​ണി​തി​ന് പി​ന്നി​ല്‍. മ​തേ​ത​ര​ത്വ​വും ദേ​ശീ​യ​ത​യും അം​ഗീ​ക​രി​ക്കാ​ത്ത ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി നീ​ക്കു​പോ​ക്കു​ണ്ടാ​ക്കു​ന്ന​ത് ലീ​ഗി​ന്‍റെ മ​തേ​ത​ര​മു​ഖ​ത്തെ ത​ക​ര്‍​ക്കു​മെ​ന്നാ​ണ് കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വ​ത്തെ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 'ഫോ​റം ഫോ​ര്‍ ക​മ്യൂ​ണ​ല്‍ ഹാ​ര്‍​മ​ണി' കൂ​ട്ടാ​യ്മ രം​ഗ​ത്തെ​ത്തി​യ​ത്. . കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടു യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.
പാ​ണ​ക്കാ​ട്ടു ന​ട​ന്ന യോ​ഗ​ത്തി​ല്‍ സ​മ​സ്ത​യും മു​ജാ​ഹി​ദ് സം​ഘ​നാ​നേ​താ​ക്ക​ളും ലീ​ഗി​നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന​ക​മ്മി​റ്റി മു​സ്ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ക​ത്ത് ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും വെ​ല്‍​ഫെ​യ​ര്‍​പാ​ര്‍​ട്ടി​യു​മാ​യി പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ധാ​ര​ണ​യാ​വാ​മെ​ന്ന തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​വാ​ന്‍ ലീ​ഗ് തീ​രു​മാ​നി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ മ​ത​രാ​ഷ്ട്ര​വാ​ദം ലീ​ഗി​ല്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് അ​വ​രു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്ന് കെ​എ​ന്‍​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ.​ഐ. അ​ബ്ദു​ല്‍ മ​ജീ​ദ് സ്വ​ലാ​ഹി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പേ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. എം.​കെ.​മു​നീ​റും കെ.​എം.​ഷാ​ജി​യു​മെ​ല്ലാം മ​ത​തീ​വ്ര ചി​ന്ത​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ഇ​പ്പോ​ഴും ഇ​തേ ആ​ശ​യ​ത്തി​ലൂ​ന്നി​യാ​ണ് കൂ​ട്ടാ​യ്മ നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​സ്ത​യു​ടെ യു​വ​ജ​ന, വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​ങ്ങ​ളാ​യ എ​സ്‌​വൈ​എ​സ്, എ​സ്‌​കെ​എ​സ്എ​സ്എ​ഫ്, മു​ജാ​ഹി​ദ് യു​വ​ജ​ന​വി​ഭാ​ഗ​ങ്ങ​ളാ​യ ഐ​എ​സ്എം , ഐ​എ​സ്എം(​മ​ര്‍​ക്ക​സു​ദ്ദ​അ​വ), വി​സ്ഡം യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് എ​ന്നീ സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്ന് രൂ​പ​വ​ത്ക​രി​ച്ച​താ​ണ് ഫോ​റം ഫോ​ര്‍ ക​മ്യൂ​ണ​ല്‍ ഹാ​ര്‍​മ​ണി.