തോ​ട്ടു​മു​ക്കം - വാ​ലി​ല്ലാപു​ഴ റോ​ഡ്: ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി
Thursday, October 29, 2020 11:58 PM IST
മു​ക്കം: ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 50 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച തോ​ട്ടു​മു​ക്കം - വാ​ലി​ല്ലാ പു​ഴ റോ​ഡി​ന്‍റെ മൂ​ന്നാം ഘ​ട്ട ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​കെ. കാ​സിം അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഈ ​റോ​ഡി​ന് ഒ​രു കോ​ടി 69 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. മൂ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൻ​ഡ്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്തി ഏ​റ്റെ​ടു​ത്ത​ത്. ഡ്രൈ​യി​നേ​ജ് , ഐ​റി​ഷ് ഡ്രൈ​യി​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്തി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​യി​ൽ തോ​ട്ടു​മു​ക്കം പ​ള്ളി താ​ഴെ അ​ങ്ങാ​ടി​യി​ൽ നി​ന്ന് 1450 മീ​റ്റ​ർ റീ ​ടാ​റിം​ഗും, ഐ​റി​ഷ് ഡ്രൈ​യി​ൻ പ്ര​വ​ർ​ത്തി​ക​ളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ര​ണ്ട് ത​വ​ണ​യാ​യി അ​നു​വ​ദി​ച്ച 69 ല​ക്ഷം രൂ​പ​യി​ൽ മൂ​ന്ന് ക​ലു​ങ്കു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​വും ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗ് പ്ര​വ​ർ​ത്തി​യും ന​ട​ത്തി. ഡ്രൈ​യി​നേ​ജ് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ക​യാ​ണി​പ്പോ​ൾ.