പെ​ട്രോ​ള്‍ പ​മ്പ് ക​വ​ര്‍​ച്ച: പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
Thursday, October 29, 2020 11:58 PM IST
കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ക​ണ്ണി​ല്‍ മ​ണ​ല്‍ വാ​രി​യെ​റി​ഞ്ഞ് ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. പെ​ട്രോ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​ളു​ടെ മു​ഖം വ്യ​ക്ത​മ​ല്ല. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്‍റെ ന​മ്പ​റും തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ഹീ​റോ​യു​ടെ ക​രി​ഷ്മ ഇ​സെ​ഡ്എം​ആ​ര്‍ ബൈ​ക്കാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.
വ​ഴി​യി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി ക്യാ​മ​റ​യ്ക്കു മു​ന്നി​ൽ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​തി​നാ​ൽ ബൈ​ക്കി​ന്‍റെ മു​ൻ​പി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ല.​ന​ഗ​ര പ​രി​ധി​യി​ല്‍ ഈ ​മോ​ഡ​ല്‍ ബൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. കൂ​ടാ​തെ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. സി​സി​ടി​വി ന​ട​ക്കാ​വ് ഗേ​ള്‍​സ് സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ഓ​ടെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. 32,000 രൂ​പ​യാ​ണ് ക​വ​ര്‍​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പി​ടി​ച്ചു​പ​റി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ലു​ണ്ട്. എ​ന്നാ​ല്‍ പ്ര​തി​ക​ളു​ടെ മു​ഖം വ്യ​ക്ത​മാ​കു​ന്നി​ല്ല. പു​റ​കി​ലി​രു​ന്ന യു​വാ​വ് ബൈ​ക്കി​ല്‍ നി​ന്നി​റ​ങ്ങി ജീ​വ​ന​ക്കാ​ര​ന് സ​മീ​പ​മെ​ത്തു​ക​യും ക​ണ്ണി​ല്‍ മ​ണ​ല്‍ എ​റി​ഞ്ഞ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ന​ട​ക്കാ​വ് സി​ഐ ബി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.