‘ബാ​ല​യ​ര​ങ്ങ്’ ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വം
Thursday, October 29, 2020 11:58 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് ക​ലാ​സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളെ​ല്ലാം നി​ല​ച്ച​തോ​ടെ മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ന്മ ഓ​ൺ​ലൈ​നി​ൽ ബാ​ല​യ​ര​ങ്ങ് എ​ന്ന പേ​രി​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.
മേ​ഖ​ലാ ത​ല മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്നി​നും ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ പ​തി​ന​ഞ്ചി​നും ന​ട​ക്കും. തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന ക​ലോ​ത്സ​വം ന​ട​ക്കു​ക. ഗ്രൂ​പ്പ് ഇ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യാ​ണ് മ​ത്സ​രം.
ചി​ത്ര ര​ച​ന, ല​ളി​ത​ഗാ​നം, ക​ഥാ​ക​ഥ​നം, ആം​ഗ്യ​പാ​ട്ട്, ഏ​കാ​ഭി​ന​യം, നാ​ടോ​ടി നൃ​ത്തം, ഭ​ര​ത​നാ​ട്യം, ശാ​സ്ത്രീ​യ സം​ഗീ​തം, നാ​ട​ൻ​പാ​ട്ട്, ഓ​ട്ട​ൻ​തു​ള്ള​ൽ, മോ​ഹി​നി​യാ​ട്ടം, മി​മി​ക്രി, ത​ബ​ല, വ​യ​ലി​ൻ, ഗി​ത്താ​ർ, കീ​ബോ​ർ​ഡ്, ചെ​ണ്ട, കേ​ര​ള ന​ട​നം, ഗ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.