ന​വീ​ക​രി​ച്ച കൂ​ട​ത്താ​യി പ​ബ്ലി​ക് ലൈ​ബ്ര​റി ഉദ്ഘാടനം ചെയ്തു
Thursday, October 29, 2020 11:58 PM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി പ​ബ്ലി​ക്ക് ലൈ​ബ്ര​റി​ ഉദ്ഘാടനം ചെയ്തു . ലൈ​ബ്ര​റിയ്ക്ക് പി.​പി. സൈ​ദ് സാ​ഹി​ബി​ന്‍റ് പേ​ര് നൽകി. 25 വ​ര്‍​ഷ​ം ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ്, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ്, പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബി​ഡി​സി ചെ​യ​ര്‍​മാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ജ​ന​കീ​യ​ നേ​താ​വാ​യി​രു​ന്നു പി.​പി. സൈ​യ്ദ്. ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ലാ​ണ് ന​വീ​ക​രി​ച്ച ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന് സ്മ​ര​ണ​യ്ക്കാ​യ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ട്ട​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ന്നാം റാ​ങ്ക് നേ​ടി​യ എ​സ്. ആ​യി​ഷ ഉ​ദ്ഘാ​ട​നം നിർവഹിച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. സ​ക്കീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. അ​ബ്ദു​റ​ഹ്മാ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി.​കെ. ക​ദീ​ജ മു​ഹ​മ്മ​ദ്, ടി.​ടി. മ​നോ​ജ് കു​മാ​ര്‍, പി.​പി. കു​ഞ്ഞാ​യി​ന്‍, കെ.​കെ. അ​ബ്ദു​ള്ള കു​ട്ടി, കെ. ​ബാ​ല​ന്‍, കെ.​പി. അ​ഹ​മ്മ​ദ് കു​ട്ടി, എ.​കെ. കാ​തി​രി ഹാ​ജി, സി.​കെ. ആ​ലി​ക്കു​ട്ടി, ഒ.​പി. അ​ബ്ദു​റ​ഹ്മാ​ന്‍, വി.​ദേ​വ​ദാ​സ​ന്‍, പി.​സി. മോ​യി​ന്‍​കു​ട്ടി, പി.​കെ. രാ​മ​ന്‍​കു​ട്ടി, സി.​കെ. കു​ട്ടി​ഹ​സ്സ​ന്‍, പി.​പി. മാ​മു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.