കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​തി​ൽ മ​രു​തോ​ങ്ക​ര ഇ​ട​വ​ക സ​മൂ​ഹം പ്ര​തി​ഷേ​ധി​ച്ചു
Thursday, October 29, 2020 11:56 PM IST
മ​രു​തോ​ങ്ക​ര: ക​ക്കാ​ടം​പൊ​യി​ലി​ൽ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ൽ നി​ന്ന് കു​രി​ശ​ടി​വ​രെ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി.
ഡീ​ക്ക​ൻ മെ​ൽ​ബി​ൻ കു​ടി​യി​രി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള സാ​മൂ​ഹ്യ വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
ക്രൈ​സ്ത​വ​ർ നെ​ഞ്ചി​ലേ​റ്റു​ന്ന സ​ഹ​ന​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​ത് നി​സാ​ര​വ​ത്കരി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. മ​ത വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ഒ​രു പ്ര​വ​ണ​ത​യും മേ​ലി​ൽ ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തും അ​ധി​കൃ​ത​രു​ടെ ചു​മ​ത​ല​യാ​ണ്. ക്രി​സ്തു​മ​ത വി​ശ്വാ​സ​ത്തെ ബോ​ധ​പൂ​ർ​വ്വം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത​ക​ൾ കൂ​ടി വ​രു​ന്ന​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ക്തി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​വ​രു​ടെ മ​ന​സു മാ​റ്റ​ത്തി​ന് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​ർ ഓ​ർ​മ്മ​പ്പെ​ടു​ത്തി.