തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തിന് അം​ഗീ​കാ​രം
Thursday, October 29, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടിയിലെ പ​ച്ചത്തുരു​ത്ത് പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഗീ​കാ​രം. തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ല് പ​ച്ചത്തുരു​ത്തു​ക​ളാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം സം​ര​ക്ഷി​ച്ച​തി​നു ശേ​ഷം സ്ഥ​ല​മു​ട​മ​യ്ക്ക് കൈ​മാ​റും.പ​ച്ച​തു​രു​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ പ്ര​കൃ​തി സൗ​ഹ്യ​ദ പ​ഞ്ചാ​യ​ത്താ​യി മാ​റി​യ​തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഗീ​കാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ നി​ർ​വ്വ​ഹി​ച്ച​പ്പോ​ൾ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​നു​ള്ള അം​ഗീ​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ സെ​ക്ര​ട്ട​റി എം. ​ഗീ​രീ​ഷി​നു കൈ​മാ​റി. ച​ട​ങ്ങി​ൽ കെ.​ആ​ർ. ഗോ​പാ​ല​ൻ, സു​ഹ​റ മു​സ്ത​ഫ, ടോ​മി കൊ​ന്ന​ക്ക​ൻ, കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, റം​ല ചോ​ല​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ്, തൊ​ഴി​ലു​റ​പ്പ് എ​ഇ അ​മ​ൽ, വി​ഇ​ഒ സ​ബീ​ഷ്, ഹ​രി​ത കേ​ര​ള മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ ഡോ​ണ, ഹ​രി​ത ക​ർ​മ്മ സേ​ന കോ​ഡി​നേ​റ്റ​ർ റെ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.