മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
Thursday, October 29, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ന്നൂ​റോ​ളം മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കു​ള്ള മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.
ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​നെ മ​ത്സ്യ ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി വ​രു​ന്ന മ​ത്സ്യ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. നി​ര​വ​ധി ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. പു​തു​താ​യി നി​ർ​മ്മി​ക്കു​ന്ന കു​ള​ങ്ങ​ൾ​ക്കും, ബ​യോ ഫ്ലോ​ക്ക് യൂ​ണി​റ്റു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സു​ഹ്‌​റ മു​സ്ത​ഫ, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, ബി​ന്ദു ജ​യിം​സ്, ഫി​ഷ​റീ​സ് പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് അ​ൻ​ഷ, ഫി​ഷ​റീ​സ് പ്ര​മോ​ട്ട​ർ​മാ​രാ​യ, ബി​ന്ദു, ജീ​ഷ്മ, സ​ന്തോ​ഷ്, ആ​ർ​ആ​ർ​ടി ക്യാ​പ്റ്റ​ൻ പി.​സി. മെ​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.