മി​ത്ര ട​ഗ്ഗ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Thursday, October 29, 2020 11:56 PM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന് തു​റ​മു​ഖ വ​കു​പ്പ് അ​നു​വ​ദി​ച്ച മി​ത്ര ട​ഗ്ഗ് തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​ഞ്ചു ട​ൺ ബു​ള്ളാ​ർ​ഡ് ക​പ്പാ​സി​റ്റി​യു​ള്ള​തും ഇ​ട​ത്ത​രം ക​പ്പ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ട​ഗ്ഗ് 3.26 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​വ​യി​ലെ ഷി​പ്പ് യാ​ർ​ഡി​ലാ​യി​രു​ന്നു നി​ർ​മാ​ണം. റ​ഡാ​ർ, എ​ക്കോ സൗ​ണ്ട​ർ, കോം​പ​സ്, മ​റ്റു​ള്ള ക​പ്പ​ലു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് ചാ​ർ​ട്ട്, ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ട​ഗ്ഗി​ലു​ണ്ട്. ഇ​ന്ത്യ​ൻ ര​ജി​സ്ട്രാ​ർ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മ്മി​ച്ച ഈ ​ട​ഗ്ഗി​ൽ ക​ട​ൽ സ​ഞ്ചാ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ എ​ല്ലാ​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​കെ​സി മ​മ്മ​ത് കോ​യ എം​എ​ൽ​എ, പോ​ർ​ട്ട് ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ അ​ശ്വി​നി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.