പോ​ലീ​സ് വാ​ദ​ത്തി​നെ​തി​രേ സ​മ​ര​സ​മി​തി കോ​ട​തി​യി​ൽ
Thursday, October 29, 2020 11:56 PM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ലെ കു​ടി വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​മാ​റ്റി​യ കേ​സി​ൽ പോ​ലീ​സ് ക​ണ്ടെ​ത്ത​ലി​നെ​തിരേ ഖ​ന​ന വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​രേ​ഷ് ചീ​നി​ക്ക​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഡെ​ൽ​റ്റ റോ​ക്സ് പ്രൊ​ഡ​ക്റ്റ് ഉ​ട​മ തോ​മ​സ് ഫി​ലി​പ്പി​നേ​യും ര​ണ്ട് മാ​നേ​ജ​ർ​മാ​രേ​യും പ്ര​തി​ ചേ​ർ​ത്ത് ബാ​ലു​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ടാ​ങ്കി​ന് ചെ​ല​വാ​യ തു​ക കെ​ട്ടി വ​ച്ചാ​യി​രു​ന്നു ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ​ത്. എ​ന്നാ​ൽ ഈ ​ടാ​ങ്ക് ത​ങ്ങ​ളു​ടെ പ​രി​ധി​യി​ല​ല്ലെ​ന്ന് പ​റ​ഞ്ഞ് ബാ​ലു​ശേ​രി പോ​ലീ​സ് കേ​സ് കൂ​രാ​ച്ചു​ണ്ട് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച എ​സ്ഐ കേ​സ് വ്യാ​ജ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് നാ​ദാ​പു​രം എ​എ​സ്പി​ക്ക് സ​മ​ര​സ​മി​തി പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് സ്റ്റേ​ഷ​നി​ലെ മ​റ്റൊ​രു എ​സ്ഐ​ക്ക് അ​ന്വേ​ഷ​ണം കൈ​മാ​റി. എ​ന്നാ​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ 'തെ​ളി​വ് ല​ഭി​ക്കാ​ത്ത ' എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പേ​രാ​മ്പ്ര കോ​ട​തി​ക്ക് കൈ​മാ​റി. ഈ ​പോ​ലീ​സ് വാ​ദം ഖ​ണ്ഡി​ച്ചു കൊ​ണ്ടാ​ണ് സ​മ​ര​സ​മി​തി അ​ഡ്വ: ഹ​സീ​ന സു​മി​ൻ മു​ഖേ​ന കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കു​ന്ന​ത്. ടാ​ങ്ക് പൊ​ളി​ച്ച​തി​ന് ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് ക്വാ​റി മു​ത​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റ​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്നു. ചെ​ങ്ങോ​ടു​മ​ല​യി​ലെ ടാ​ങ്ക് 2017ൽ ​തേ​ങ്ങാ കൂ​ട​യാ​ക്കി രൂ​പ ഭേ​ദം വ​രു​ത്തു​ക​യും 2018ൽ ​മു​ഴു​വ​നാ​യി പൊ​ളി​ച്ചു​മാ​റ്റു​ക​യും​മാ​യി​രു​ന്നു. ര​ണ്ട് ഗു​ണ​ഭോ​ക്താ​ക്ക​ൾ കൊ​ടു​ത്ത പ​രാ​തി​യി​ൽ ഹൈ​ക്കോ​ട​തി പൊ​ളി​ച്ച സ്ഥ​ല​ത്ത് ടാ​ങ്ക് നി​ർ​മി​ക്കാ​ൻ കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.