ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു
Wednesday, October 28, 2020 11:33 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ൽ കെ​ട്ടി​ട പ​രി​സ​ര​ത്തു സൂ​ക്ഷി​ച്ച 2.1 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ചു വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു ബ​ത്തേ​രി എ​സ് ഐ കെ.​എ​ൻ. കു​മാ​ര​ൻ അ​റി​യി​ച്ചു.