ചീ​യ​ന്പ​ത്തുനി​ന്ന് പി​ടി​കൂ​ടി​യ ക​ടു​വ​യെ മൃ​ഗ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി
Wednesday, October 28, 2020 11:33 PM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പ​ത്ത് നി​ന്ന് നാ​ലു​ദി​വ​സം മു​ന്പ് വ​നം വ​കു​പ്പ് കൂ​ടു​വ​ച്ച് പി​ടി​കൂ​ടി​യ ക​ടു​വ​യെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. ക​ടു​വ​യ്ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഉ​ത്ത​ര​വാ​യ​ത്. ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നാ​ണ് ക​ടു​വ​യെ നീ​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ക​ടു​വ​യെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

ഈ ​മാ​സം എ​ട്ടി​നാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പ് ര​ണ്ടു​കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ ആ​ന​പ്പ​ന്തി​യി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ 25നാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്.

ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ടെ ക​ടു​വ​യെ മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.