പെ​ട്രോ​ള്‍​ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച
Wednesday, October 28, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ക​ണ്ണി​ല്‍ മ​ണ​ല്‍ വാ​രി​യെ​റി​ഞ്ഞ് ക​വ​ര്‍​ച്ച. ന​ട​ക്കാ​വ് ഗേ​ള്‍​സ് സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 32,000 രൂ​പ​യാ​യി​രു​ന്നു ബാ​ഗി​ലു​ണ്ടായിരുന്നത്. ക​വ​ര്‍​ച്ച​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പെ​ട്രോ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ചു​വ​ന്ന ബൈ​ക്കി​ലാ​ണ് ര​ണ്ടു യു​വാ​ക്ക​ള്‍ എ​ത്തി​യ​ത്. ഈ ​സ​മ​യം ജീ​വ​ന​ക്കാ​ര​ന്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​റ​കി​ലി​രു​ന്ന യു​വാ​വ് ബൈ​ക്കി​ല്‍ നി​ന്നി​റ​ങ്ങി ജീ​വ​ന​ക്കാ​ര​നു സ​മീ​പ​മെ​ത്തി. അ​പ്പോ​ഴേ​ക്കും ജീ​വ​ന​ക്കാ​ര​ന്‍ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ന്‍റെ ക​ണ്ണി​ല്‍ മ​ണ​ല്‍ എ​റി​ഞ്ഞ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​ഐ ബി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.