കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര​യി​ൽ വീ​ണ്ടും സ്റ്റീ​ൽ ബോം​ബ്
Wednesday, October 28, 2020 11:33 PM IST
പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര ക​ണ്ണി പൊ​യി​ൽ മി​ത്ത​ൽ പ​രി​സ​ര​ത്ത് വീ​ണ്ടും ബോം​ബ് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ സ​മീ​പ​വാ​സി​ക​ൾ കാ​ടു വെ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ൽ കെ​ട്ടി​യ നി​ല​യി​ൽ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്റ്റീ​ൽ ബോം​ബാ​ണെ​ന്നു ക​ണ്ടെ​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലും മേ​ഖ​ല​യി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ബോം​ബ് ക​ണ്ടെ​ത്തു​ന്ന​ത് തു​ട​ർ സം​ഭ​വ​മാ​കു​ന്ന​ത് പോ​ലീ​സ് നി​ഷ്ക്രി​യ​മാ​യ​തു കൊ​ണ്ടാ​ണെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചു. മു​ൻ കാ​ല​ങ്ങ​ളി​ൽ പൊ​ട്ടി​യ നി​ല​യി​ലും പൊ​ട്ടാ​ത്ത നി​ല​യി​ലും പ്ര​ദേ​ശ​ത്തുനി​ന്നു ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടി​നുനേ​രെ ബോം​ബാ​ക്ര​മ​ണ​വും ന​ട​ന്നി​രു​ന്നു.

2017ൽ ​കി​ഴ​ക്ക​ൻ പേ​രാ​മ്പ​യി​ലെ മീ​ത്ത​ൽ ബാ​ല​ന്‍റെ വീ​ട്ടി​ൽ ബോം​ബെറി​ഞ്ഞ അ​തേ ക്രി​മി​ന​ൽ സം​ഘ​മാ​ണ് ബോം​ബ് സൂ​ക്ഷി​പ്പി​ന്‍റെ പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഇ​തേ സ്ഥ​ല​ത്തു ന​ട​ന്ന സ്ഫോ​ട​ന​ത്തി​ലെ പ്ര​തി​ക​ളെ ക്കുറി​ച്ച് വ​ള​രെ വ്യ​ക്ത​മാ​യ സൂ​ച​ന പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യി അ​ന്വേ​ഷി​ക്കാ​തെ ചി​ല​രു​ടെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​നു വേ​ണ്ടി ഓ​ശാ​ന പാ​ടു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​തു​പോ​ല​ത്തെ സം​ഭ​വം പ്ര​ദേ​ശ​ത്ത്‌ ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ണ്ണി​പൊ​യി​ൽ മീ​ത്ത​ൽ ക​നാ​ൽ ഭാ​ഗം ബോം​ബ് സൂ​ക്ഷി​പ്പു കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ൽ സി​പി​എം, ഡി​വെ​എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കു പ​ങ്കു​ണ്ടെ​ന്നും ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര​യി​ലെ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സ​മി​തി​യം​ഗം ത​യ്യി​ൽ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ​മി​തി വൈ​സ്പ്ര​സി​ഡ​ന്‍റ് ധ​നീ​ഷ് പൊ​യി​ൽ​ക​ണ്ടി, ബാ​ല​ൻ ക​ള​രി​ക്ക​ണ്ടി​മീ​ത്ത​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.