പ്രതിഷേധിച്ചു
Tuesday, October 27, 2020 11:14 PM IST
തി​രു​വ​മ്പാ​ടി: ക​ക്കാ​ടം പൊ​യി​ൽ ഇ​ട​വ​ക​യു​ടെ വാ​ളം തോ​ടി​ലു​ള്ള കു​രി​ശു​മ​ല​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കു​രി​ശി​ൽ ക​യ​റി കു​രി​ശി​നെ അ​പ​മാ​നി​ക്കു​ക​യും അ​ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ന​ട​പ​ടി​യി​ൽ കു​ടും​ബ​കൂ​ട്ടാ​യ്മ രൂ​പ​ത ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. വി​ശ്വാ​സി​ക​ൾ വ​ണ​ങ്ങു​ന്ന കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച ന​ട​പ​ടി അ​റി​യാ​തെ സം​ഭ​വി​ച്ച​ത​ല്ലെ​ന്നും, എ​ന്തും ചെ​യ്യാ​മെ​ന്ന ചി​ല അ​രാ​ജ​ക​ത്വ വാ​ദി​ക​ളു​ടെ അ​ഹ​ങ്കാ​ര മ​നോ​ഭാ​വ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
എ​ല്ലാ​വ​രു​ടെ​യും മ​ത​വി​ശ്വാ​സ​ത്തെ​യും മ​ത​ചി​ഹ്ന​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്ക​ണം എ​ന്ന സാ​മാ​ന്യയു​ക്തി ഇ​ല്ലാ​ത്ത​വ​രാ​ണ് കു​രി​ശി​ൽ ക​യ​റി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തെ​ന്ന് ക​രു​താ​നാ​കി​ല്ല. ല​ഹ​രി​യു​ടെ മ​റപ​റ്റി ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം കൊ​ണ്ട് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ്വൈ​രജീ​വി​തം ത​ക​രു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത്ത​രം ഛിദ്ര​ശ​ക്തി​ക​ൾ​ക്കെ​തി​രെ പൊ​തുസ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഇ​നി​യും ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ലി​യ​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ണ്ണി കൂ​ഴ​മ്പാ​ല, ജോ​സ് കു​ഴ​മ്പി​ൽ, ആ​നി​യ​മ്മ മു​ള്ള​ൻ​കു​ഴി, ആ​ഗ്ന​സ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: ക​ക്കാ​ടം​പൊ​യി​ൽ കു​രി​ശു​മ​ല​യി​ൽ വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ചു​കൊ​ണ്ട് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ ന​ട​ത്തി​യ നീ​ച​മാ​യ പ്ര​വ​ർ​ത്തി​യെ എ​കെ​സി​സി കു​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മ​റ്റി ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​തി​ഷേധി​ച്ചു.
മ​ത​നി​ന്ദാ​പ​ര​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ നി​യ​മ​ത്തി​ന് മു​ൻ​പി​ൽ കൊ​ണ്ടു​വ​ന്ന് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​ര ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​
പ്രസി​ഡ​ന്‍റ് ലീ​ലാ​മ്മ പു​ത്തേ​ട്ട്പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ംബ്ലാ​നി, സ​ണ്ണി പാ​ര​ഡൈ​സ്, ത്രേ​സ്യാ​മ്മ പു​ലി​ക്കോ​ട്ട്, തോ​മ​സ് നെ​ടി​യ പാ​ല​യ്ക്ക​ൽ, റെ​ജി നെ​ടി​യ പാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.