വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച ന​ട​പ​ടി അ​പ​ല​പനീയ​മെ​ന്ന്
Tuesday, October 27, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യ വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച ന​ട​പ​ടി അ​പ​ല​പനീയ​മാ​ണെന്ന് വേ​ന​പ്പാ​റ പാ​രീ​ഷ് കൗ​ൺ​സി​ൽ. പൂ​ഞ്ഞാ​റി​ലും ക​ക്കാ​ടം​പൊ​യി​ൽ കു​രി​ശു​മ​ല​യി​ലും ഒ​രു​പ​റ്റം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ചെ​യ്ത പ്ര​വ​ർ​ത്തി​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്.
ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃത്തി​ക​ൾ ചെ​യ്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വേ​ന​പ്പാ​റ പാ​രീ​ഷ് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​രീ​ഷ് സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് ചേ​ന്ദം​കു​ളം, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി തെ​ക്ക​യി​ൽ, സി​ബി പൊ​ട്ടം​പി​ലാ​ക്ക​ൽ. ഷാ​ജു കു​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.